ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു.

2025-02-11T13:29:51Z

#iptv #globalmalayalam #joykmathew #news #newmovie #newcinema 
സിനിമാ നിര്‍മ്മാണം, വിതരണം, ഒ. ടി. ടി. ചാനല്‍  എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ്   എറണാകുളം ഡോണ്‍ ബോസ്‌കോ ഇമേജ് ഹാളില്‍ നടന്നു. ഗ്ലോബല്‍ മലയാളം സിനിമ 'നിര്‍മ്മിക്കുന്ന ആദ്യ രണ്ട്  മലയാള സിനിമകളുടെ  ടൈറ്റിലും റീലീസ് ചെയ്തു. ഓസ്ട്രേലിയയിലും  കേരളത്തിലും  ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവും ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനുമായ ജോയ് കെ.മാത്യുവിന്റെ  അധ്യക്ഷതയില്‍ ഗ്ലോബല്‍ മലയാളം സിനിമ കമ്പനിയുടെ ഉദ്ഘാടനം ജസ്റ്റിസ് ബി. കമാല്‍ പാഷ നിര്‍വഹിച്ചു. ഗ്ലോബല്‍ മലയാളം സിനിമയുടെ ടൈറ്റില്‍ ലോഗോ ഏഷ്യാനെറ്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് ബൈജു മേലില റിലീസ് ചെയ്തു. ഗ്ലോബല്‍ മലയാളം സിനിമ നിര്‍മ്മിക്കുന്ന ആദ്യ രണ്ട്  മലയാള സിനിമകളിൽ ഒന്നായ   'ഡെഡിക്കേഷൻ ' സിനിമയുടെ  ടൈറ്റില്‍ പോസ്റ്റർ  ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ 'എയ്ഞ്ചൽസ് & ഡെവിൾസ് 'ചലച്ചിത്ര താരം മാലപാർവതിയും പ്രകാശനം ചെയ്തു.  ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ടൈറ്റില്‍ റിലീസ് കവിയും തിരക്കഥാകൃത്തും  ജീവന്‍ ടി. വി.ചീഫ് ന്യൂസ് എഡിറ്ററുമായ ബാബു വെളപ്പായ നിർവഹിച്ചു. ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ സ്വിച്ച് ഓണ്‍ എറണാകുളം പ്രസ് ക്ലബ്  പ്രസിഡന്റ് ആര്‍. ഗോപകുമാറും ഫസ്റ്റ് ക്ലാപ്പ് ചലച്ചിത്ര നടനും  സംവിധായകനും ഫെഫ്ക വൈസ് പ്രസിഡന്റുമായ സോഹന്‍ സീനുലാലും നിര്‍വഹിച്ചു. സോപാന സംഗീതഞ്ജൻ ഞരളത്ത് ഹരിഗോവിന്ദൻ, കലാ സംവിധായകൻ രാജീവ്‌ കോവിലകം, ചലച്ചിത്ര നടിമാരായ ബിന്ദു അനിഷ്,ജാനകി,  നടൻ നിസാർ മാമുക്കോയ, സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും എ.ച്ച്.ആര്‍. പ്രൊഫഷണലും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ ഡോ. ഗീതാ ജേക്കബ്, അന്താരാഷ്ട്ര ചിത്രകാരിയും ബിന്ദി ആര്‍ട്ട് ഗാലറി ഇന്ത്യയുടെ സി.ഇ. ഒ. യുമായ ബിന്ദി രാജഗോപാല്‍, കഥാകൃത്തും റേഡിയോ ജോക്കിയുമായ ശാന്തില എസ്. കുമാര്‍, സാമൂഹ്യ പ്രവർത്തകരായ രാജു പള്ളിപ്പറമ്പിൽ ഉത്തമ കുറുപ്പ്, ജോസഫ് മാരാരിക്കുളം, പാരഡെയ്സ് ഡോക്യുമെന്ററിയുടെ മുഖ്യ    ഛായാഗ്രാഹകരായ സിദ്ധാർത്ഥൻ, സാലി മൊയ്തീൻ, നടനും അസോസിയേറ്റ് ക്യാമറമാനുമായ ഫ്രോളിൻ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു സിനിമ പി.ആർ.ഒ , മാധ്യമപ്രവർത്തകൻ പി.ആർ. സുമേരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
read more : https://showtime.pularitv.com/News_more.php?page=inauguration-of-global-malayalam-cinema-and-shooting-of-the-worlds-first-mega-documentary-series-has-begun

Website: https://pularitv.com
Award Website: https://pulariawards.pularitv.com
Film News Website: https://showtime.pularitv.com
Live TV: https://royalstarindia.co.in/pularitv.html

YouTube: https://youtube.com/pularitv
Facebook:https://facebook.com/pularitv
Instagram: https//instagram.com/pularitv
Twitch: https://twitch.tv/pularitv
Whatsapp: https://www.whatsapp.com/channel/0029VaAKi9ZEKyZQh48bGH2r

RELATED Videos See All